ദോഹ: കായികതാരം അപര്‍ണ റോയിക്ക് ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ സ്വീകരണം നല്‍കി.

കള്‍ച്ചറല്‍ ഫോറത്തിന്റെ എക്‌സ്​പാറ്റ്‌സ് സ്‌പോര്‍ട്ടീവില്‍ അതിഥിയായി എത്തിയതാണ് അപര്‍ണ റോയി. എഫ്.സി.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി ഉപഹാരം കൈമാറി.
 
എക്‌സിക്യുട്ടീവ് മെമ്പര്‍മാരായ മുഹമ്മദ് സലീം, അപര്‍ണ റെനീഷ്, ജംഷീല ഷമീം, ലേഖ ലിജു, സഫൂറാ സലീം, സലീല മജീദ്, സൗമി ഷൗക്കത്ത്, നൗഫിറ ഹുസൈന്‍, റംഷിദ ഹുസൈന്‍, സര്‍ഫ്രാസ്, എസ്.കെ. നൂറുദ്ദീന്‍, ഫിറോസ് എന്നിവര്‍ പങ്കെടുത്തു.