ദോഹ: ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കള്‍ച്ചറല്‍ ഫോറം ഖത്തര്‍, ഖത്തര്‍ മലയാളികള്‍ക്കായി ഭാരം കുറക്കല്‍ മത്സരം സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 21 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ 43 ദിവസമാണ് മത്സരം നീണ്ടു നില്‍ക്കുക. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 66776961 /70404563 എന്നീ നമ്പറുകളില്‍ വാട്‌സ്ആപ് വഴി ബന്ധപ്പെടണമെന്ന് കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു