ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ദേഹവിയോഗത്തില്‍ ഫോട്ട അനുശോധിച്ചു.

ദോഹ: മാര്‍ത്തോമ സഭയുടെ വലിയ മെത്രപൊലിത്ത പത്മഭൂഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വേര്‍പാടില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) ഖത്തര്‍ ചാപ്റ്റര്‍ അനുശോധിച്ചു

ജാതി-മത വ്യത്യാസം കൂടാതെ കേരളത്തില്‍ ജനഹൃദയങ്ങളില്‍ ആചാര്യ ശ്രേഷ്ഠനായി സ്ഥാനം പിടിച്ച മഹാവ്യക്തിത്വത്തിനുടമയും, ജീവിതത്തില്‍ ഒരു പ്രാവശ്യം കണ്ടവര്‍ക്കും, കേട്ടവര്‍ക്കും തന്റെ സ്വന്തമാണ് തിരുമേനി എന്ന് തോന്നിക്കുന്ന പെരുമാറ്റവും, ജീവിതശൈലിയുമായിരുന്നു തിരുമേനിയുടെതെന്നു മാത്യു ടി തോമസ് എം.ല്‍.എ പറഞ്ഞു, സൂം പ്ലട്‌ഫോം വഴി നടത്തിയ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഫോട്ട പ്രസിഡന്റ് ജിജി ജോണ്‍ അധ്യഷത വഹിച്ച മീറ്റിംഗില്‍ തോമസ് കുര്യന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു, ജനറല്‍ സെക്രട്ടറി റെജി കെ ബേബി സ്വാഗതവും, അനീഷ് ജോര്‍ജ് മാത്യു നന്ദിയും പറഞ്ഞു.

ഐ.സി.സി പ്രസിഡന്റ് പി.എന്‍.ബാബുരാജന്‍, ഫോട്ട മുന്‍ പ്രസിഡന്റുമാരായ സജി ജോണ്‍സന്‍, ബേബി കുര്യന്‍, ഐ.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി തോമസ് ഫിലിപ്പ്, ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം തോമസ് കണ്ണങ്കര, ദോഹ ഇമ്മാനുവേല്‍ മാര്‍ത്തോമ ഇടവക മുന്‍ സെക്രട്ടറി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.