ദോഹ: സാധാരണ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാകണം രാഷ്ട്രീയപ്രവര്‍ത്തനമെന്ന് ചാണ്ടി ഉമ്മന്‍. ഇന്‍കാസ് ഖത്തറിന്റെ സ്‌നേഹക്കൂട്ടായ്മ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തനം സ്വന്തക്കാര്‍ക്കോ, സ്വന്തം പാര്‍ട്ടിക്കാര്‍ക്കോ വേണ്ടിയാകരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
 
'എല്ലാം ശരിയാക്കും' എന്നു പറഞ്ഞ് അധികാരത്തിലെത്തിയവര്‍ കേരളത്തിലും, 'അച്ഛാ ദിന്‍ കൊണ്ടുവരും' എന്നു പറഞ്ഞ് അധികാരത്തിലെത്തിയവര്‍ കേന്ദ്രത്തിലും ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ക്കുവേണ്ടി മാത്രം ഭരിക്കുന്നതാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒഐ.സി.സി. ഗ്ലോബല്‍ വൈസ് പ്രെസിഡന്റ് തോമസ് കണ്ണങ്കര അധ്യക്ഷത വഹിച്ച യോഗം ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി കെ.കെ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ബോബന്‍, അന്‍വര്‍ സാദത്ത്, കേശവ് ദാസ്, ബിജു മുഹമ്മദ്, ഹാന്‍സ് രാജ്, കുരുവിള ജോര്‍ജ്, ബി.എം. ഹാഷിം, വിഷ്ണു, മാത്തുക്കുട്ടി, ഹനീഫ ചാവക്കാട്, ഡേവിസ് എടശ്ശേരി, റഷീദ് വാഴക്കാലന്‍, വിപിന്‍ മേപ്പയ്യൂര്‍, നസീം അബ്ദുല്‍ നാസര്‍, അനീഷ് എഴുമറ്റൂര്‍, ഷെമീര്‍ പുന്നൂരാന്‍ എന്നിവര്‍ സംസാരിച്ചു. ഫ്രഡ്ഡി സ്വാഗതവും മനോജ് കൂടല്‍ നന്ദിയും പറഞ്ഞു.