ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാരംസ് ടൂര്‍ണമെന്റില്‍ വാശിയേറിയ മത്സരത്തിനൊടുവില്‍ രാഹുല്‍ ഗാന്ധി ബ്രിഗേഡ് കോഴിക്കോട് ടീം ജേതാക്കളായി. രണ്ടു ദിവസങ്ങളിലായി ഐ.സി.സിയില്‍ വച്ചു സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ പതിനാറു ടീമുകള്‍ മാറ്റുരച്ചു. ജേതാക്കള്‍ക്കുളള ടേസ്റ്റ് മന്ത്ര ട്രോഫിയും ക്യാഷ് അവാര്‍ഡും ടീം അംഗങ്ങളായ അസ്ലമും മൊയ്തുവും ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറയില്‍ നിന്നും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനക്കാര്‍ക്കുളള സണ്‍റൈസ് ട്രാവല്‍സ് ട്രോഫിയും ക്യാഷ് പ്രൈസും മുഹമ്മദ് അല്‍ മുല്ല ടീം കരസ്ഥമാക്കി. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് മുബാറക് എരമംഗലം രണ്ടാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.

ബെസ്റ്റ് അംപയറായി സുബൈറിനെ തിരഞ്ഞെടുത്തു. മറ്റ് അംപയര്‍മാരായ സലാം, നജീബ്, അഫ്‌സല്‍ എന്നിവരേയും പരിപാടി നിയന്ത്രിച്ച അഷ്‌റഫ് നന്നമുക്കിനെയും ചടങ്ങില്‍ ആദരിച്ചു. ഹമീദ് ചെറുവല്ലൂര്‍, മുനീര്‍ വെളിയങ്കോട്, ഷാജി അയിരൂര്‍, റഊഫ് മക്കരപറമ്പ്, സലീം ഇടശ്ശേരി, നൗഫല്‍ കട്ടുപ്പാറ എന്നിവര്‍ മറ്റു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ഇന്‍കാസ് നേതാക്കളായ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, മുഹമ്മദലി പൊന്നാനി, നാരായണന്‍ കരിയാട്, ബഷീര്‍ തുവാരിക്കല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അഷ്‌റഫ് വാകയില്‍ നന്ദി പ്രകാശിപ്പിച്ചു.