ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ 2022 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സിബി.എഫ്-ഖത്തര്‍) പ്രസിഡന്റ് സിയാദ് ഉസ്മാന്‍ നിര്‍വഹിച്ചു. 

ആകര്‍ഷണീയമായി ഡിസൈനിങ്ങോടും ഒട്ടേറെ പുതുമകളോടെയും കൂടി തയ്യാറാക്കിയ കലണ്ടറില്‍ നാട്ടിലെയും ഖത്തറിലെയും പ്രധാന ഒഴിവു ദിനങ്ങള്‍, നമസ്‌കാര സമയം ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്നതോടൊപ്പം ഓരോ മാസത്തിലും പ്രത്യേകം വിഷയങ്ങളെ അധികരിച്ചുള്ള ഇസ്ലാമിക വിജ്ഞാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ചടങ്ങില്‍ ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ.ടി ഫൈസല്‍ സലഫി കലണ്ടറിന്റെ സവിശേഷതകള്‍ പരിചയപ്പെടുത്തി. ഇസ്ലാഹി സെന്റര്‍ ജന:സെക്രട്ടറി സ്വലാഹുദ്ദീന്‍ സ്വലാഹി, സെക്രട്ടറിയേറ്റ് മെംബര്‍മാരായ ഉമര്‍ സ്വലാഹി, ഹക്കീം പിലാത്തറ, ഷഹാന്‍, കെ.എംസി.സി സാരഥി ഒ.എ കരീം എന്നിവര്‍ സംബന്ധിച്ചു.