വെളിച്ചം, സമ്പൂര്‍ണ്ണ വിശുദ്ധ ഖുര്‍ആന്‍ പഠന പദ്ധതി ഖത്തര്‍ ചാപ്റ്ററിന്റെ 2021 ലെ കലണ്ടര്‍ പ്രകാശനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വക്‌റ വെളിച്ചം ഓഡിറ്റോറിയത്തില്‍ വെച്ച് മുഹമ്മദുണ്ണി ഒളകര സാഹിബ് സാലിഹ് ബേക്കല്‍ സാഹിബിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ഖത്തറില്‍ 2011ല്‍ ആരംഭിച്ച വെളിച്ചം പഠന പദ്ധതിയുടെ രണ്ടാം ഭാഗമടക്കം ആയിരക്കണക്കിന് ആളുകള്‍ക്ക് ഖുര്‍ആന്‍ സമ്പൂര്‍ണ്ണമായി വായിച്ചു മനസ്സിലാക്കുവാന്‍ അവസരമൊരുക്കിയതിന്റ ചാരിതാര്‍ഥ്യത്തില്‍ ആദ്യമായി പുറത്തിറക്കിയ വെളിച്ചം കലണ്ടര്‍ പ്രകാശന ചടങ്ങില്‍ അബൂബക്കര്‍ അല്‍ മുഫ്ത, മുനീര്‍ സലഫി അക്ബര്‍ കാസിം,
ഇസ്മായില്‍ അശ്‌റഫ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. യഹ്യ അലിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ സുബൈര്‍ വക്റ അധ്യക്ഷത വഹിച്ചു.

വെളിച്ചം ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദലി ഒറ്റപ്പാലം സ്വാഗത ഭാഷണം നടത്തി. വെളിച്ചം ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അഹദ് മദനി ഓണ്‍ലൈനായി പ്രസ്തുത പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി. ലത്തീഫ് പുല്ലൂക്കര, അക്ബര്‍ ഖാസിം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വെളിച്ചം കണ്‍വീനര്‍ റഫീഖ് കാരാട് നന്ദി പറഞ്ഞു.