ദോഹ: ഇന്ത്യന്‍ എംബസിക്ക് കീഴിലെ അപെക്‌സ് ബോഡിയായ ഐ.എസ്.സി സംഘടിപ്പിക്കുന്ന പ്രഥമ ഓള്‍ ഇന്ത്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ജൂലായ് 29 മുതല്‍ ദോഹയില്‍ നടക്കും. ഖത്തറില്‍ ഉള്ള ഏതൊരു ഇന്ത്യക്കാരനും പങ്കെടുക്കാന്‍ അവസരം ലഭിക്കുന്ന ടൂര്ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. മെന്‍സ് ഡബിള്‍സ് കാറ്റഗറിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ 64 പ്രവാസി ടീമുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആകര്‍ഷകമായ പ്രൈസ് മണിയും സമ്മാനങ്ങളും ലഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ സമാപന ചടങ്ങില്‍ ഖത്തറിലെ പ്രമുഖര്‍ പങ്കെടുക്കുന്നു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ 55955322 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.