ദോഹ: മുസ്ലിം ഗേള്‍സ് ആന്‍ഡ് വിമന്‍സ് മൂവ്‌മെന്റ് (എം. ജി.എം) ഖത്തര്‍ ഘടകം പ്രാഥമികാരോഗ്യ കോര്‍പറേഷനുമായി സഹകരിച്ച് സ്തനാര്‍ബുദ ബോധവത്കരണ പരിപാടിയും മാമോഗ്രാം പരിശോധനയും സംഘടിപ്പിച്ചു.

പ്രാഥമികാരോഗ്യ കോര്‍പറേഷന്റെ സ്‌ക്രീന്‍ ഫോര്‍ ലൈഫ് കാമ്പയിന്റെ ഭാഗമായാണ് പരിശോധന. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിലെ ലഖ്ത ഹാളില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് മിലന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. ഡോ. സിസി മേരി ജേക്കബ് മുഖ്യാതിഥിയായിരുന്നു. മിനുമോള്‍ മാത്യു, അഡ്വ. ഇസ്മാഈല്‍ നന്മണ്ട എന്നിവര്‍ ബോധവത്കരണ ക്ലാസ്സെടുത്തു. എം.ജി.എം. ഭാരവാഹികളായ സുഹറ, ഹാജറ അന്‍വാരിയ്യ, സൈനബ അന്‍വാരിയ്യ, ബുഷറ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.