ദോഹ: പൊതുജനാരോഗ്യ മന്ത്രാലയം കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്കായി വെള്ളിയാഴ്ച നടത്തുന്ന മെഡിക്കല്‍ ക്യാമ്പിലും ബോധവത്കരണ ക്ലാസിലും ഫോക്കസ് ഖത്തറിന്റെ സേവനവും.

ഫോക്കസ് ഖത്തറിന്റെയും വനിതാ വിഭാഗമായ ഫോക്കസ് ലേഡീസിന്റെയും പ്രവര്‍ത്തകരാണ് വെള്ളിയാഴ്ച നടക്കുന്ന ക്യാമ്പില്‍ വൊളന്റിയറാകുന്നത്. മന്ത്രാലയത്തിലെ ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് അല്‍താനി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അബൂഹമൂറിലെ മെഡിക്കല്‍ കമ്മിഷനില്‍ രാവിലെ 7.30 മുതല്‍ 10.30 വരെ ഫോക്കസ് ലേഡീസിന്റെ നേതൃത്വത്തില്‍ വനിതാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകീട്ട് അഞ്ചര വരെ ഫോക്കസ് ഖത്തറിന്റെ നേതൃത്വത്തില്‍ പുരുഷ തൊഴിലാളികള്‍ക്കുമായുള്ള സൗജന്യ പരിശോധനാ ക്യാമ്പാണ് നടക്കുന്നത്. ആഭ്യന്തര മന്ത്രാലയം, സിവില്‍ ഡിഫെന്‍സ്, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ പ്രതിനിധികളും ഏഷ്യന്‍ രാജ്യങ്ങളിലെ സ്ഥാനപതിമാരും പങ്കെടുക്കും.

രണ്ടായിരത്തിലധികം തൊഴിലാളികള്‍ക്കായുള്ള പരിശോധനയ്‌ക്കൊപ്പം സൗജന്യ മരുന്നുവിതരണം, തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിയായ ബോധവത്കരണ ക്ലാസുകള്‍, സൗജന്യ ഭക്ഷണ വിതരണം തുടങ്ങി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറം ഖത്തര്‍, എച്ച്.എം.സി., ദോഹയിലെ മറ്റു പ്രൈവറ്റ് ആസ്​പത്രികള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും പങ്കെടുക്കും. ഫോക്കസ് ഖത്തറിന്റെയും ഫോക്കസ് ലേഡീസിന്റെയും ഇരുനൂറിലധികംവരുന്ന വൊളന്റിമയര്‍മാര്‍ സേവന സജ്ജരായതായി ഫോക്കസ് ഖത്തര്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 77665844, 30702347, 55183677.