ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദോഹ ഇസ്‌ലാമിക് സ്റ്റഡി സെന്ററിന്റെ വാര്‍ഷിക പരിപാടികള്‍ സമാപിച്ചു. സമാപനത്തിന്റെ  ഭാഗമായി നടത്തിയ വര്‍ണശബളമായ  പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ തീം ഷോ, ദഫ് മുട്ട്, ഒപ്പന, സ്‌കിറ്റ്, അറേബ്യന്‍ ഡാന്‍സ്, കോല്‍ക്കളി തുടങ്ങി വ്യത്യസ്തമായ കലാപരിപാടികള്‍ അവതരിപ്പിച്ചു.

സമാപന പരിപാടി ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍.സുലെമാന്‍ മദനി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അഹ്മദ് അന്‍സാരി അധ്യക്ഷനായിരുന്നു. മഷ്ഹൂദ് തിരുത്തിയാട്, അക്ബര്‍ കാസിം, അഷ്ഹദ് ഫൈസി, ഷമീം കൊയിലാണ്ടി, ലത്തീഫ് നല്ലളം എന്നിവര്‍ പ്രസംഗിച്ചു.