ദോഹ: ശൈത്യകാല കാര്‍ഷിക ചന്തയായ അല്‍ മസ്രുഅയില്‍ മൂന്ന് ദിവസം നീളുന്ന കനാര്‍വിപണന മേളയ്ക്ക് തുടക്കമായി. പതിനൊന്ന് പ്രാദേശിക ഫാമുകളുടെ പങ്കാളിത്തത്തോടെയാണ് മേള.
 
രാജ്യത്തെ ശൈത്യകാല കാര്‍ഷിക ചന്തകളായ അല്‍ വഖ്‌റ, അല്‍ഖോര്‍-അല്‍ദഖീറ, അല്‍ മസ്രുഅ എന്നിവിടങ്ങളില്‍ പ്രാദേശികകര്‍ഷകരെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ വ്യത്യസ്ത പരിപാടികളുടെ ഭാഗമാണ് കനാര്‍ മേള. മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പ് ഡയറക്ടര്‍ എന്‍ജിനീയര്‍ യൂസഫ് ഖാലിദ് അല്‍ ഖുലൈഫി മേള ഉദ്ഘാടനം ചെയ്തു.

വ്യത്യസ്ത ഇനത്തിലും വലുപ്പത്തിലുമുള്ള കനാര്‍ പഴങ്ങളാണ് മേളയിലുള്ളത്. മിതമായനിരക്കില്‍ കനാര്‍ മേളയില്‍ ലഭ്യമാണ്.