ദോഹ: ഈ മാസം 18 മുതല്‍ 22 വരെ തളിപ്പറമ്പ് നാടുകാണി ദാറുല്‍ അമാനില്‍ നടക്കുന്ന അല്‍മഖറിന്റെ ഇരുപത്തെട്ടാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അല്‍ മഖര്‍ ഖത്തര്‍ ഘടകം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസമ്മേളനം സമാപിച്ചു.

മുഹമ്മദ് കുഞ്ഞി അമാനിയുടെ അധ്യക്ഷതയില്‍നടന്ന സമ്മേളനം ഐ.സി.എഫ്. ഖത്തര്‍ ദേശീയ സെക്രട്ടറി കരീംഹാജി മേമുണ്ട ഉദ്ഘാടനം ചെയ്തു. അല്‍ മഖര്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ സയ്യിദ് സുഹൈല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി.
 
ആര്‍. എസ്. സി. ഗള്‍ഫ് കൗണ്‍സില്‍ അംഗം ഉമര്‍ കുണ്ടുതോട്, റഹ്മത്തുള്ള സഖാഫി, അമീര്‍ പഴയങ്ങാടി സംസാരിച്ചു. നൗഫല്‍ മലപ്പട്ടം സ്വാഗതവും ഉമര്‍ ഫാറൂഖ് ശ്രീകണ്ഠാപുരം നന്ദിയും പറഞ്ഞു.