ദോഹ : പ്രശസ്ത സിനിമാ ടെലിവിഷന്‍ താരങ്ങളായ വിനോദ് കോവൂരിനും സുരഭി ലക്ഷ്മിയ്ക്കും എഫ്.സി.സി സ്വീകരണം നല്‍കി.നാടക പ്രവര്‍ത്തനങ്ങളാണ് ഞങ്ങളുടെ അഭിനയ ജീവിതത്തിന് തിളക്കം കൂട്ടാന്‍ മുഖ്യ പങ്ക് വഹിച്ചതെന്ന് ഇരുവരും സ്വീകരണത്തില്‍ പറഞ്ഞു. എഫ്.സി.സി നടത്തുന്ന നാടക പ്രവര്‍തത്തനങ്ങള്‍ക്ക് മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാണെന്നും തുടര്‍ന്നും ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. 

എന്‍. കെ മുഹിയുദ്ദീന്‍, സൗദ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ ഉപഹാരം നല്‍കി. എഫ്.സി.സി എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ റഫീഖ് മേച്ചേരി, ഷബാന ശാഫി, അബ്ദുല്‍ ഗഫൂര്‍ എ. ആര്‍, ജസീം അബ്ദുല്‍ ജബ്ബാര്‍, ശംസുദ്ദീന്‍ എന്നിവര്‍ അതിഥികളെ സ്വീകരിച്ചു.