ദോഹ: വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും മാമാങ്കം തീര്‍ത്ത് നടുമുറ്റം ദ്വിദിന ഓണ്‍ലൈന്‍ വിന്റര്‍ ക്യാമ്പ്, വിന്റര്‍ സ്പ്ലാഷ് 2020 സമാപിച്ചു. വിജ്ഞാനം വിനോദം വ്യക്തിത്വ വികാസം എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വിവിധ സെഷനുകളിലായി നടന്ന ക്യാമ്പ് കുട്ടികള്‍ക്ക് ഒരു മികച്ച അനുഭവമായി.
വ്യക്തിത്വ വികാസം, ബ്രെയിന്‍ ജിം, ക്രാഫ്റ്റ്, സ്റ്റോറി ടൈം, യോഗ, റോബോട്ടിക്‌സ്, തുടങ്ങി വിവിധ സെഷനുകളിലായിരുന്നു ക്യാമ്പ്. മന്‍സൂര്‍ മൊയ്തീന്‍, നുഫൈസ എം.ആര്‍., വാഹിദ നസീര്‍, അനീസ് റഹ്മാന്‍, മനീഷ് മോഹന്‍, അസ്സീം ഹുസൈന്‍, ഫൗസിയ മനാഫ് എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ കുട്ടികളുമായി സംവദിച്ചു. സര്‍ട്ടിഫിക്കറ്റ് കുട്ടികള്‍ക്ക് ഇമെയില്‍ വഴി വിതരണം ചെയ്തു.
സമാപന ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ. താജ് ആലുവ, വൈസ് പ്രസിഡന്റ് ആബിദ എന്‍.എ.എന്നിവര്‍ സംസാരിച്ചു. കുട്ടികളും ട്രൈനെര്‍സും അവരുടെ ക്യാമ്പ് അനുഭവങ്ങള്‍ പങ്കുവച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. കള്‍ച്ചറല്‍ ഫോറം നടുമുറ്റം എക്‌സിക്യൂട്ടീവ് മെമ്പര്‍ സമീന അനസ് സ്വാഗതവും വിന്റര്‍ ക്യാമ്പ് ഹെഡ്ഡ് ഹസ്‌ന അബ്ദുല്‍ഹമീദ് നന്ദിയും പറഞ്ഞു.
ആബിദ. എന്‍. എ, റുബീന മുഹമ്മദ് കുഞ്ഞി, ഹസ്‌ന അബ്ദുല്‍ഹമീദ്, മുബീന ഫാസില്‍,സമീന അനസ്, നുഫൈസ എം. ആര്‍, സന നസീം, ശാദിയാ ശരീഫ്, സുമയ്യ താസീന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
Content Highlights: Nadumuttam Winter Camp