റിയാദ്: വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിഹായസ് തീര്‍ത്ത് നടുമുറ്റം സമ്മര്‍ ക്യാമ്പ് -സമ്മര്‍ സ്പ്ലാഷ്  2020

പുതു തലമുറയുടെ വളര്‍ച്ചയും വ്യക്തിത്വ വികകാസവും ഉന്നം വച്ച് എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള സമ്മര്‍ ക്യാമ്പ് പതിവ് പോലെ ഈ വര്‍ഷവും വളരെ വിജയകരമായി  നടന്നു. ആശങ്ക നിറഞ്ഞ ഈ കാലഘട്ടത്തില്‍ അതിജീവനത്തിന്റെ കനല്‍ കെടാതെ ഒഴിവു ദിനങ്ങളെ ആഘോഷമാക്കാന്‍ കള്‍ച്ചറല്‍ ഫോറം നടുമുറ്റം നടത്തിയ പഞ്ച ദിന ഓണ്‍ലൈന്‍ സമ്മര്‍ ക്യാമ്പ് 'സമ്മര്‍ സ്പ്ലാഷ് 2020' അവസാനിച്ചു. വിജ്ഞാനം വിനോദം വ്യക്തിത്വ വികാസം എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വിവിധ സെഷനുകളിലായി നടന്ന ക്യാമ്പ് കുട്ടികള്‍ക്ക് ഒരു മികച്ച അനുഭവമായി. ക്രാഫ്റ്റ്, കളരി, കരിയര്‍ ഹിസ്റ്ററി, റോബോട്ടിക്‌സ്, ഗണിതം, മലയാളം പള്ളിക്കൂടം, ശാസ്ത്രം, കാലിഗ്രാഫി തുടങ്ങി വിവിധ സെഷനുകളിലായിരുന്നു ക്യാമ്പ്. അനീസ് റഹ്‌മാന്‍ അസ്സിം ഹുസൈന്‍, സുല്‍ത്താന, നാരായണി, റനീഷ്, ജാന്‍വി റനീഷ്, അനില്‍ പ്രകാശ്, മുഹമ്മദ് ഫൈസല്‍,സൈനബ് മലോള്‍ എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളില്‍  കുട്ടികളുമായി സംവദിച്ചു. സര്‍ട്ടിഫിക്കറ്റ് കുട്ടികള്‍ക്ക് ഇമെയില്‍ വഴി വിതരണം ചെയ്തു. 

സമാപന ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി,  വൈസ് പ്രസിഡന്റ് ശ്രീമതി ആബിദ സുബൈര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ അവരുടെ ക്യാമ്പ് അനുഭവങ്ങള്‍ പങ്കുവച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. കള്‍ച്ചറല്‍ ഫോറം സെക്രട്ടറി രമ്യ നമ്പിയത്ത് സ്വാഗതവും സന നസീം നന്ദിയും പറഞ്ഞു. 

ആബിദ സുബൈര്‍, രമ്യ നമ്പിയത്ത്, സന നസീം, സന അബ്ദുല്ല, നുഫൈസ, നജ്ല   എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.