ദോഹ: 35 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കള്‍ച്ചറല്‍ ഫോറം മുന്‍ സംസ്ഥാന സെക്രട്ടറിയും വനിതാ കൂട്ടായ്മയായ നടുമുറ്റം ഖത്തറിന്റെ കണ്‍വീനറുമായ ഷാഹിദ ജലീലിന് നടുമുറ്റം ഖത്തര്‍ യാത്രയയപ്പ് നല്കി.
കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റും നടുമുറ്റം ചീഫ് കോര്‍ഡിനേറ്ററുമായ ആബിദ. എന്‍. എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ കള്‍ച്ചറല്‍ ഫോറം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് താഹിറ ബീവി നടുമുറ്റം ഖത്തറിന്റെ ഉപഹാരം ഷാഹിദ ജലീലിന് കൈമാറി.
കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി രമ്യ നമ്പിയത്, നടുമുറ്റം അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ റുബീന, നടുമുറ്റം എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ സകീന , സമീന, നുഫൈസ, സനിയ എന്നിവര്‍ പങ്കെടുത്തു.
നടുമുറ്റം എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ നൂര്‍ജഹാന്‍ സ്വാഗതവും, ഹുമൈറ സമാപന ഭാഷണവും നടത്തി.