ദോഹ:ഖുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് സ്കൂള്‍ ഖത്തറിലെ മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന മൂന്നാമത് അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ മൊഡ്യൂള്‍ പ്രകാശനം ചെയ്തു. മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം 58 മുതല്‍ 61 വരെ അധ്യായങ്ങള്‍ അടിസ്ഥാനമാക്കി ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും പരീക്ഷക്കുണ്ടാവുക.
മുന്‍പരീക്ഷകളില്‍ നിന്നും വ്യത്യസ്തമായി കുട്ടികള്‍ക്ക് ഇത്തവണ 108 മുതല്‍ 114 വരെയുള്ള അധ്യായങ്ങള്‍ അടിസ്ഥാനമാക്കി പ്രത്യേക പരീക്ഷയായിരിക്കും ഉണ്ടാവുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിശീലനവും ഒരുക്കിയിട്ടുണ്ട്.
പഠിതാക്കള്‍ക്ക് സഹായകരമാവുംവിധം മാതൃക ചോദ്യങ്ങളുള്‍പ്പെടെ തയ്യാറാക്കിയ പഠനസഹായിയുടെ പ്രകാശനം നസീം അല്‍ റബീഹ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഡോ. മുനീര്‍ അലി ഇബ്രാഹിം എ.ബി.എം ഫോര്‍ മെഡിക്കല്‍സ് മാനേജര്‍ ഡോ. അസീം മുഹമ്മദിനു നല്കി നിര്‍വഹിച്ചു. സ്വലാഹുദ്ധീന്‍ സ്വലാഹി, ഉമര്‍ ഫൈസി, മുജീബ് റഹ്മാന് മിശ്കാത്തി എന്നിവര്‍ സംബന്ധിച്ചു. പഠനസഹായി ആവശ്യമുള്ളവര്‍ക്കും പരീക്ഷ എഴുതാനാഗ്രഹിക്കുന്നവര്‍ക്കും വിശദവിവരങ്ങള്‍ക്കായി 55903748/66292771 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.