ദോഹ : ജനുവരി 22, 26, 29 തിയതികളില്‍ N-light Media യുട്യൂബ് ചാനലിലൂടെ നടക്കുന്ന ഏഴാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ദോഹയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധിസംഗമം തീരുമാനിച്ചു. മഹിതം മാനവീയം എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്.
കോവിഡ് പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ സമ്മേളനങ്ങളില്‍ നിന്ന് വിഭിന്നമായി ഈ സമ്മേളനം ഓണ്‍ലൈനില്‍ നടക്കുന്നതിനാല്‍ ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് സമ്മേളനം വീക്ഷിക്കാവുന്നതാണ്. ഖത്തറില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഗാര്‍ഡന്‍ വില്ലേജ് റസ്റ്റോറന്റില്‍ നടന്ന സംഘടനാ പ്രതിനിധിസംഗമം സ്വാഗതസംഘം മുഖ്യ രക്ഷാധികാരി കെ കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് നല്ലളം അധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയവീട്ടില്‍ സമ്മേളന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്ന തീം സോങ്ങിന്റെ ടീസര്‍ റിലീസിംഗ് ഇ പി അബ്ദുറഹ്മാന്‍, ജൂട്ടാസ് പോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. എ പി ഖലീല്‍, സമീര്‍ ഏറാമല, കെ ടി അബ്ദുറഹ്മാന്‍, എം ടി നിലമ്പൂര്‍, അലി ചാലിക്കര, സിറാജ് ഇരിട്ടി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ തത്സമയ ലൈവ് സ്ട്രീമിംഗ് ഖത്തറിലും വിവിധ ലോകരാജ്യങ്ങലിലും സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.