ദോഹ: ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഈ മാസം  26 ന് (വ്യാഴാഴ്ച) ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ ഓപ്പണ്‍ ഹൗസ് നടത്തും. രാജ്യത്തെ ഇന്ത്യന്‍ പൗരന്മാരുടെ തൊഴില്‍പരമായ പ്രശ്‌നപരിഹാരത്തിനും കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുമായാണ് ഓപ്പണ്‍ ഹൗസ് നടത്തുക.