ദോഹ: ഖത്തറിലെ പത്തോളം ഇന്ത്യന്‍ സ്‌കൂളികളിലെ അധ്യാപകരെ പങ്കെടുപ്പിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ എഫ്.സി.സി. സംഘടിപ്പിച്ച ലോക അധ്യാപക ദിനാഘോഷം ശ്രദ്ധേയമായി. ഖത്തര്‍ ചാരിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ എഫ്.സി.സി ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി അധ്യക്ഷനായിരുന്നു. കുട്ടികളുടെ നൈസര്‍ഗികമായ കഴിവുകളും സര്‍ഗ്ഗവാസനകളും വളര്‍ത്തിയെടുക്കന്‍ ഒരു നല്ല അധ്യാപകന് കഴിയണം. അതുകൊണ്ടുതന്നെ ഗ്രന്ഥങ്ങളില്‍ നിന്ന് മാത്രമല്ല ഹൃദയങ്ങളില്‍ നിന്ന് കൂടിയാവണം അധ്യാപനമെന്ന് അദ്ദേഹം സൂചിപ്പിച്ചു. 

നാന്‍സി ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സോളോ സോംങ്, രന്‍ജന്‍ ചക്രവര്‍ത്തി ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ മോണോലോഗ് ആക്റ്റ്, ലാല്‍കുമാര്‍ നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സോളോ സോംങ്, ശ്രീവിദ്യ പ്രമോദ് നായര്‍ ബിര്‍ള പബ്ലിക് സ്‌കൂള്‍ ടാലന്റ് ഷോ, മനോജ് ദി സ്‌കോളേഴ്സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മോണോ ആക്റ്റ്, റോസ്ബിന്‍, റോസ് മേറി, കവിത, അശ്വതി, ഹേമ, എയ്റ, ഷെറിന്‍ സൂസന്‍ ബിനു ക്രിസ്റ്റീന, എമെയ് സാറ മാത്യൂ, സുനീത് ഫ്രാന്‍സിസ്, ബെന്‍ ആന്റണി രാജഗിരി സ്‌കൂള്‍ ഗ്രൂപ്പ് സോംങ്ങ് എന്നീ കലാപ്രകടനങ്ങള്‍ നടന്നു.

എഫ്.സി.സി എക്സിക്യൂട്ടീവ് മെംബര്‍മാരായ ജസീം മുഹമ്മദ്, മുഹമ്മദ് സലിം, ശംസുദ്ധീന്‍, അബ്ദുല്‍ ജബ്ബാര്‍, സമദ്, അപര്‍ണ, സഫൂറ ജംഷീല, ഷെറി, ലേഖ, നസീഹ, നൗഫിറ, റംഷിദ, സിന്ധു, ഖമറുന്നിസ, സൗമി, സുനില, സിതാര, സുമയ്യ, റഫീഖ് മേച്ചേരി, രാജീവ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സലീല മജീദ് സ്വാഗതവും മുഹമ്മദ് ഷമീം നന്ദിയും പറഞ്ഞു.