ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 2022 വര്‍ഷത്തെ കലണ്ടര്‍, അഡ്വൈസറി ബോര്‍ഡ് കണ്‍വീനര്‍ ഇ. ഇബ്രാഹിം ബിന്‍ മഹ്മൂദ് യൂണിറ്റ് പ്രസിഡന്റും മുതിര്‍ന്ന അംഗവുമായ അബ്ദുല്‍ കരീം നന്തിക്ക് ആദ്യകോപ്പി നല്‍കി പ്രകാശനം ചെയ്തു.

2022 ഡിസംബറില്‍ ദോഹയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് പശ്ചാത്തലത്തില്‍ ആരോഗ്യവും കായികാധ്വാനവും പ്രമേയമാക്കിയ മനോഹരമായ കലണ്ടറില്‍ നമസ്‌കാരസമയം, വിശേഷദിവസങ്ങള്‍, മഹദ് വചനങ്ങള്‍ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.