ദോഹ:ഖത്തറിലെ വളാഞ്ചേരി നിവാസികകളുടെ കൂട്ടായ്മയായ ഫെയ്സ് ഖത്തർ സംഘടിപ്പിച്ച ‘വളാഞ്ചേരി മേള സീസൺ 0.3’ നാട്ടുകാരിൽ പുത്തനുണർവ്വും ആവേശവുമുണർത്തി സമാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച അബൂ ഹാമൂറിലെ ദോഹ മോഡേൺ സ്കൂളിൽ വെച്ച് നടന്ന മേളയിൽ ആവേശകരമായ ഇരുപതോളം കായിക മത്സരങ്ങളിൽ മുതിർന്നവരും സ്ത്രീകളും കുട്ടികളുംപങ്കെടുത്തു.

നാലു ടീമുകളായി നടന്ന മത്സരങ്ങളിൽ ടീം പട്ടാമ്പിറോഡ് മികച്ച സ്കോറുമായി ഓവറോൾ ചാമ്പ്യൻമാരായി. അടുത്തു തന്നെ സംഘടിപ്പിക്കപ്പെടുന്ന സംഗമത്തിൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കപ്പെടും.