Dohaദോഹ: ഖുർആൻ എന്നും സമൂഹത്തിൽ പരിവർത്തനവും നവോത്ഥാനവും സൃഷ്ടിച്ച ഗ്രന്ഥമാണെന്നും ഖുർആൻ പഠനത്തിലൂടെ കുടുംബത്തിലും സമൂഹത്തിലും ശിഥിലങ്ങൾ അകറ്റി നന്മ വരുത്താനും ശാന്തിയും സമാധാനവും കൊണ്ടുവരാനും സാധിക്കുമെന്നും ഖുർആനിക് സയൻസ് ഗവേഷക ഹാഫിള: ഫാത്വിമ സിറാജ് (യു.എ.ഇ). “ഖുർആൻ പഠനവും സ്ത്രീ സമൂഹവും” എന്ന വിഷയത്തിൽ ഖത്തർ കേരള ഇസ്‌ലാഹി സെൻറർ വനിതാ വിഭാഗം   ശനിയാഴ്ച സംഘടിപ്പിച്ച വനിതാ വിജ്ഞാന വേദിയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു. 

പരിപാടിയിൽ ജുബൈരിയ്യ അധ്യക്ഷത വഹിച്ചു. നാസിറ സ്വലാഹിയ്യ സ്വാഗതവും റംല ടീച്ചർ നന്ദിയും പറഞ്ഞു.