ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 2011ല്‍ തുടക്കം കുറിച്ച 'വെളിച്ചം' ഖുര്‍ആന്‍ സമ്പൂര്‍ണ പഠന പദ്ധതിയുടെ പത്താം വാര്‍ഷികവും 'വെളിച്ചം' മൂന്നാംഘട്ട പ്രഖ്യാപനവും വെള്ളിയാഴ്ച നടക്കും. പ്രാദേശിക സമയം വൈകുന്നേരം 3:30 മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.

സി.എം മൗലവി ആലുവ, വെളിച്ചം മൂന്നാംഘട്ട പ്രഖ്യാപനം നിര്‍വഹിക്കും. ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഗാനിം അല്‍താനി ആദ്യ മൊഡ്യൂള്‍ പ്രകാശനം ചെയ്യും. പ്രമുഖ പ്രഭാഷകരായ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, റാഫി പേരാമ്പ്ര, മുഹ്‌സിന പത്തനാപുരം എന്നിവര്‍ പ്രഭാഷണം നടത്തും.