ദോഹ: ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പതിനേഴാമത് പ്രൊജക്ട് ഖത്തറിലെ കെ.ബി.എഫ് പവലിയന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു. ജി51 ഹാള്‍ രണ്ടിലാണ് കെ.ബി.എഫ് പവലിയന്‍.

ഗള്‍ഫ് മേഖലയിലെ നിര്‍മ്മാണ സാമഗ്രികളുടേയും ഉപകരണങ്ങളുടേയും ഏറ്റവും വലിയ പ്രദര്‍ശന മേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രൊജക്ട് ഖത്തര്‍ ഒക്ടോബര്‍ 7 വരെ നീണ്ടുനില്‍ക്കും. നിത്യവും ഉച്ച കഴിഞ്ഞ് 2 മണി മുതല്‍ 9 മണി വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.