ദോഹ: കള്‍ച്ചറല്‍ ഫോറം ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു. കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഡോ. താജ് ആലുവ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി, ആബിദ സുബൈര്‍, ജനറല്‍ സെക്രട്ടറിമാരായ മജീദലി, മുഹമ്മദ് റാഫി, സെക്രട്ടറിമാരായ ചന്ദ്രമോഹന്‍, അലവിക്കുട്ടി, ഷിയാസ് കൊട്ടാരം, സജ്ന സാക്കി, റഷീദ് കൊല്ലം എന്നിവര്‍ സംസാരിച്ചു .