ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ നടന്നു വരുന്ന വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഇരുപത്തിഎട്ടാം മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയല്‍ പ്രകാശനം ചെയ്തു.
മറൈന്‍ എഞ്ചിനിയറിങ് മനേജിങ് ഡയറക്ടറും സാമൂഹ്യപ്രവര്‍ത്തകനുമായ ശൗക്കത്ത് ജലീല്‍, സുബൈര്‍ അബ്ദുറഹ്മാനു ആദ്യകോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു.
വെളിച്ചം ചെയര്‍മാന്‍ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ച പരിപാടി, ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വെച്ച് വെളിച്ചം 23, 24 മൊഡ്യൂള്‍ പരീക്ഷകളില്‍ വിജയികളായവര്‍ക്കും ഇരുപതാം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, ഫോക്കസ് സി.ഇ.ഒ. അശ്ഹദ് ഫൈസി, എം.ജി.എം. പ്രസിഡന്റ് സൈനബ അന്‍വാരിയ്യ, ജനറല്‍ സെക്രട്ടറി തൗഹീദ റഷീദ്, ജമീല നാസര്‍, ഹാജറ ടീച്ചര്‍ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അബ്ദുറഹ്മാന്‍ മദനി ഉദ്‌ബോധനഭാഷണം നിര്‍വഹിച്ചു. വെളിച്ചം ജനറല്‍ കണ്‍വീനര്‍ ഉമര്‍ ഫാറൂഖ്, കണ്‍വീനര്‍ ഡോ. റസീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇരുപത്തി എട്ടാം മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയല്‍ ഏരിയ കോ-ഓഡിനേറ്റമാരില്‍ നിന്നോ മദീന ഖലീഫയിലെ ഇസ്‌ലാഹി സെന്റര്‍ ആസ്ഥാനത്തു നിന്നോ കൈപ്പറ്റാവുന്നതാണെന്ന് ചീഫ് കോഡിനേറ്റര്‍ മുഹമ്മദ് ശൗലി അറിയിച്ചു.
ഇരുപത്തി ഏഴാം മൊഡ്യൂളിന്റെ ഫലപ്രഖ്യാപനം ഡിസംബര്‍ 31 നു നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 55221797 / 74421250 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.