ദോഹ: കോവിഡാനന്തര പ്രവാസം: സാന്ത്വനവും സാധ്യതയും  എന്ന പ്രമേയത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ചു വന്ന  ത്രൈമാസ ക്യാമ്പയിന്‍ സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്താല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ക്യാമ്പയിന്‍ ചെയര്‍മാന്‍ ഡോ: മുഹമ്മദ് ഈസ്സ അദ്ധ്യക്ഷത വഹിച്ചു. അസ്സ ഹിഷാമിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടിയില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസ്സൈന്‍ മുഹമ്മദ് യു, മുനീര്‍ സലഫി, അബ്ദു റവുഫ് കൊണ്ടോട്ടി, അബ്ദുല്‍ ലത്തീഫ് ചാലിയാര്‍, ഉണ്ണി ഒളകര തുടങ്ങിയവര്‍ പ്രസംഗിച്ചു.