ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ നടന്നുവരുന്ന വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഇരുപത്തി ആറാം മൊഡ്യൂള്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാര്‍ഥികള്‍ക്ക് SMS വഴി ഫലം ലഭ്യമാവും. കൂടാതെ www.velicham.net എന്ന വെബ്‌സൈറ്റ് വഴിയും ഫലം അറിയാവുന്നതാണ്. പരീക്ഷാഫലം സംബന്ധിച്ച് വല്ല സംശയങ്ങളുമുണ്ടെങ്കില്‍ 55221797 / 74421250 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഇരുപത്തി ഏഴാം മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയല്‍ ഏരിയ കോഓഡിനേറ്റര്‍മാരില്‍ നിന്നോ മദീന ഖലീഫയിലെ ഇസ്‌ലാഹി സെന്റര്‍ ആസ്ഥാനത്തു നിന്നോ കൈപ്പറ്റാവുന്നതാണെന്ന് ചീഫ് കോഓഡിനേറ്റര്‍ മുഹമ്മദ് ശൗലി അറിയിച്ചു.