ദോഹ: കേരളത്തിലെ ഇടതു സര്‍ക്കാറിന്റെ പുതിയ സംവരണ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്ന് കള്‍ച്ചറല്‍ ഫോറം ഖത്തര്‍ ഐക്യദാര്‍ഢ്യ സംഗമം. സംസ്ഥാന സര്‍ക്കാറിന്റെ സംവരണ നയത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച പ്രതിഷേധ പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് കള്‍ച്ചറല്‍ ഫോറം ഐക്യദാര്‍ഢ്യ സംഗമം നടത്തിയത്.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ഗണേഷ് വടേരി മുഖ്യപ്രഭാഷണം നടത്തി. ഭരണഘടന ഉറപ്പു നല്‍കുന്ന സാമൂഹിക നീതിയെ അട്ടിമറിക്കുന്നതാണ് പുതിയ സംവരണ നയമെന്ന് അദ്ദേഹം പറഞ്ഞു.
കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ. താജ് ആലുവ ആമുഖ പ്രഭാഷണം നടത്തി. പ്രമുഖ ദലിത് ആക്ടിവിസ്റ്റും ഖത്തറില്‍ പ്രവാസിയുമായ പ്രമോദ് ശങ്കരന്‍ സംഗമത്തില്‍ സംസാരിച്ചു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന സമിതിയംഗം അനീസ് റഹ്മാന്‍ മാള പരിപാടി നിയന്ത്രിച്ചു.