ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സ്റ്റുഡന്റസ് വിങ്ങിന്റെ  ആഭിമുഖ്യത്തില്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ 'എംപവര്‍ ': സ്റ്റുഡന്‍ന്റ്‌സ് മീറ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.

ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. ജീവിതലക്ഷ്യം പരലോക വിജയം എന്ന വിഷയത്തില്‍ മുനവ്വര്‍ സ്വലാഹിയും ഇസ്ലാമിക പ്രബോധനം: പ്രാധാന്യവും ലക്ഷ്യവും എന്ന വിഷയത്തില്‍ വിസ്ഡം സ്റ്റുഡന്റസ് വിങ്ങിന്റെ സംസ്ഥാന പ്രെസിഡെന്റ് അര്‍ഷദ് അല്‍ഹിക്മിയും മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി.

പുതിയ ക്യാമ്പസ് വിങ് ഭാരവാഹികളുടെ പ്രഖ്യാപനം ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ.ടി. ഫൈസല്‍ സലഫി നിര്‍വഹിച്ചു. പുതിയ ക്യാമ്പസ്  വിങ്ങിന്റെ പ്രസിഡന്റ് ആയി തമീം, സെക്രട്ടറി- ഇജാസ്, ട്രഷറര്‍ -ഫാദി മുഹമ്മദ് എന്നിവരെ  തെരെഞ്ഞെടുത്തു. ഉമര്‍സ്വലാഹി അദ്ധ്യക്ഷത വഹിച്ചു, മുജീബ്‌റഹ്മാന്‍ മിശ്കാത്തി, സെലു അബൂബക്കര്‍, സലാഹുദ്ധീന്‍ സലാഹി,ജൈസല്‍, അനീസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.