ദോഹ: കോവിഡ് മഹാമാരിയില്‍ ആളുകള്‍ക്ക് പ്രതീക്ഷകളുടെ നവോന്മേഷം നല്‍കാനെന്നോണം വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിച്ച 'വാഖ് സലാമ -2020 സൂമിനാര്‍' വേറിട്ട അനുഭവമായി.

വാഖ് ചാരിറ്റബിള്‍ ട്രസ്‌റ് ചെയര്‍മാനും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ 'പ്രതിസന്ധിയിലെ പാഠങ്ങളും നാളെയുടെ പ്രതീക്ഷകളും' എന്ന വിഷയത്തില്‍ കിംഗ് സൗദ് യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റിയും പ്രമുഖ ലീഡര്‍ഷിപ് ട്രെയിനറും ആരോഗ്യ വിദഗ്ധനുമായ ഡോ അബ്ദുസലാം ഒമര്‍ ശ്രോതാക്കളുമായി സംവദിച്ചു.

വാഖ് പ്രസിഡന്റ് സുഹൈല്‍ കൊന്നക്കോടിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി ഷാജഹാന്‍ ടി.കെ. സ്വാഗതവും ട്രഷറര്‍ ഫവാസ് ബി.കെ. നന്ദിയും പറഞ്ഞു.

വാഴക്കാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ അമീന്‍, വാഖ് സപ്പോര്‍ട്ടിങ് കമ്മറ്റി ഭാരവാഹികളായ അഡ്വ. എം.കെ.സി. നൗഷാദ്, ഫൈസല്‍ കെ.പി., ദമാം വെല്‍ഫെയര്‍ കമ്മറ്റി ഭാരവാഹി മുജീബ് കളത്തില്‍, വാപ്പ ഭാരവാഹി മുജീബ് റഹ്മാന്‍ തുടങ്ങി പ്രവാസലോകത്തും വാഴക്കാട്ടുമുള്ള നിരവധിയാളുകള്‍ സംസാരിച്ചു. ജൈസല്‍ ദോഹ, ഷംവില്‍, ഷബീറലി പി.എം., ഫസല്‍ കെ. എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.  പ്രമുഖ ഗായകരായ സിദ്ധിഖ് എളമരവും ഹാദിയ സകരിയ എന്നിവര്‍ നയിച്ച ഗാനവിരുന്ന് ശ്രദ്ധേയമായി