ദോഹ: ഖത്തറില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 182 ആയി. 24 മണിക്കൂറിനിടെ 267 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,030 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ 296 പേര്‍ കോവിഡില്‍ നിന്നു മുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,09,438 ആയി. 394 പേരാണ് നിലവില്‍ ആശുപത്രികളിലുള്ളത്. ഇതില്‍ 78 പേരുടെ നില ഗുരുതരമാണ്.