ദോഹ: ഡോ. അമാനുല്ല വടക്കാങ്ങരയുടെ പുതിയ ഇംഗ്ലീഷ് യാത്രവിവരണ ഗ്രന്ഥമായ ഗ്‌ളിംസസ് ഓഫ് തുര്‍ക്കി പ്രകാശനം ചെയ്തു.ഖത്തറിലെ പ്രമുഖ സംരംഭകനും സൗദിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എന്‍.കെ.എം. മുസ്തഫ സാഹിബിന് ആദ്യ പ്രതി നല്‍കി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍. ബാബുരാജനാണ് പുസ്തകം പ്രകാശനം ചെയ്തത്. 

ഐ.സി.സി. യൂത്ത് വിംഗ് മാനേജിങ് കമ്മറ്റി മെമ്പര്‍ അബ്ദുല്ല പൊയില്‍ ചടങ്ങില്‍ സംബന്ധിച്ചു.ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും നാസര്‍ കറുകപ്പാടത്ത് നന്ദിയും പറഞ്ഞു.തുര്‍ക്കി സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള ഈ കൈപുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായി ബന്ധപ്പെടാം.