ദോഹ: ഖത്തറിലെ മലയാളികള്‍ക്കിടയില്‍ ഖുര്‍ആന്‍ പഠന രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പായി മാറിയ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ നാലാമത് എഡിഷന്‍ 2020 ഏപ്രില്‍ 3 വെള്ളിയാഴ്ച നടക്കും.
ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്യു.എച്ച്.എല്‍.എസ് വിംഗ് സംഘടിപ്പിക്കുന്ന പരീക്ഷ ഇപ്രാവശ്യം ഓണ്‍ലൈന്‍ വഴിയാകും നടക്കുക. സീനിയര്‍ വിഭാഗത്തില്‍ സൂറ: അല്‍ഹദീദ്, സൂറ: അല്‍വാഖിഅ, സൂറ: അര്‍റഹ്മാന്‍, സൂറ: അല്‍ഖമര്‍ എന്നീ സൂറത്തുകളും, ജൂനിയര്‍ വിഭാഗത്തില്‍ സൂറ: അല്‍അസ്വര്‍, സൂറ: അല്‍ഹുമസ,സൂറ: അല്‍ഫീല്‍,സൂറ: ഖുറൈശ്, സൂറ: അല്‍മാഊന്‍ എന്നീ സൂറത്തുകളുമാണ്
സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കുട്ടികളുടെ വിഭാഗത്തിന് വൈകിട്ടു 4 മണിക്ക് ആരംഭിച്ചു 5 മണി വരെയും, സീനിയര്‍ വിഭാഗത്തിന് വൈകിട്ട് 8 മണിക്ക് ആരംഭിച്ചു 9.30 വരെയാവും പരീക്ഷ നടക്കുക .മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണം അടിസ്ഥാനമാക്കി ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിലാണ് ചോദ്യങ്ങള്‍ ഉണ്ടായിരിക്കുക.
വിവരങ്ങള്‍ക്കായി 31406673, 33448821, 33105963,70188064 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.