ന്യൂഡല്‍ഹി: ജീവനക്കാരന്‍ തലകറങ്ങി വീണതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്‌സ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ദോഹയില്‍ നിന്ന് ബാലിയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യുആര്‍ 964 എന്ന വിമാനമാണ് വെള്ളിയാഴ്ച അര്‍ധരാത്രി ഹൈദരബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്.

വിമാനം പറന്നുയര്‍ന്നതിന് ശേഷമാണ് ക്യാബിന്‍ ക്രൂ അംഗം തലകറങ്ങി വീണത്. ഇയാളെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

നിലവിലെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഹൈദരാബാദില്‍ നിന്ന് വിമാനം പിന്നീട് ഇന്ന് പുലര്‍ച്ച മൂന്നു മണിയോടെ ബാലിയിലേക്ക് പറന്നു. 240 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.