മസ്‌കറ്റ്: ഒമാനിൽ തണുപ്പ് ശക്തമാകുന്നു. തണുത്തകാറ്റും ശക്തമാണ്. ഉച്ച സമയങ്ങളിലടക്കം തണുപ്പ് വർധിച്ചുവരികയാണ്. തണുപ്പ് ഇനിയും ശക്തിയാർജിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും താപനിലയിൽ വലിയ കുറവുണ്ടായി. ചിലമേഖലകളിൽ പൊടിക്കാറ്റ് വീശിയത് തണുപ്പിന്റെ കാഠിന്യം ഉയർത്തി.

പാർക്കുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ ജനം തീരെ കുറവായിരുന്നു. പുറത്തിങ്ങിയവർ തന്നെ ജാക്കറ്റുകളും കമ്പിളി വസ്ത്രങ്ങളുമണിഞ്ഞിരുന്നു. ബുധനാഴ്ച വൈകുന്നേരം മുതൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ മഴ പെയ്തിരുന്നു. ഇതോടെയാണ് ശീതതരംഗം പ്രകടമായത്. രാത്രിയോടെ തണുപ്പ് ശക്തമായി.

Content Highlights: Winters get stronger in Oman