മസ്‌കറ്റ്: വീണ്ടും വിസാ വിലക്കുമായി ഒമാൻ. വാട്ടർ ട്രക്ക് ഡ്രൈവറായി ഇനി സ്വദേശികൾക്ക് മാത്രമാണ് ജോലി ചെയ്യാനാവുള്ളൂ.വിദേശികൾക്ക് ഈ തസ്തികകളിൽ വിസ അനുവദിക്കില്ലെന്നും മാനവവിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

നിലവിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പകരം സ്വദേശികളെ നിയമിക്കണം. സെയിൽസ് റെപ്രസന്റേറ്റീവ്, സെയിൽസ് പ്രമോട്ടർ, പർച്ചേഴ്‌സ് റപ്രസന്റേറ്റീവ് വിസകൾക്ക് കഴിഞ്ഞയാഴ്ച മുതൽ വിലക്കേർപ്പെടുത്തിയിരുന്നു.

Content Highlights:  Visa bans again in Oman