മസ്‌കത്ത്: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരീകും ഒമാനില്‍ കൂടിക്കാഴ്ച നടത്തും. മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായി മസ്‌കത്തിലെത്തുന്ന മൈക്ക് പോംപിയോ ഉന്നതതല സംഘവുമായും ചര്‍ച്ച നടത്തും. ഫെബ്രുവരി 22നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മസ്‌കത്തിലെത്തുന്നത്.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തും. ഫെബ്രുവരി 19 മുതല്‍ 21 വരെ പോംപിയോ സൗദി അറേബ്യ സന്ദര്‍ശിക്കും. ഇവിടെ നിന്നാണ് മൈക്ക് പോംപിയോ ഒമാനിലെത്തുന്നത്. മറ്റു മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളും സന്ദര്‍ശിക്കുന്നുണ്ട്.

Content Highlights:  US Secretary of State Michael R Pompeo arrives in Oman on February 22