സലാല: വ്യാജ രേഖയുണ്ടായ വിദേശികള്‍ ഉള്‍പ്പടെയുള്ളവരെ വഞ്ചിച്ച കേസില്‍ രണ്ട് വിദേശികള്‍ അറസ്റ്റില്‍. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് പ്രതികള്‍ തട്ടപ്പ് നടത്തിയത്. നിരവധി പേരാണ് ഇവരുടെ ചതിക്കുഴില്‍ പെട്ടതെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

വിവിധ രാജ്യക്കാരെ പ്രതികള്‍ക്ക് വ്യാജ രേഖകള്‍ നിര്‍മിച്ചു നല്‍കി ചതിയില്‍ പെടുത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. അറബ് വംജരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണന്നും പോലീസ് അറിയിച്ചു.

Content Highlights: Two arrested for False document Formation