മസ്‌കറ്റ്: മസ്‌കറ്റിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം, കോവിഡ് ഭീതി സാഹചര്യത്തില്‍ ജോലിയില്ലാതെ മുറികളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ആവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യത്തെ കടകളും വാണിജ്യ സ്ഥാപനങ്ങളും നാളുകളായി അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ മീഡിയ ഫോറം കിറ്റുകള്‍ വിതരണം ചെയ്തത്. റൂവി, അല്‍ ഖൂദ്, മത്ര, ഹംരിയ ഭാഗങ്ങളില്‍ ഉള്ള തൊഴിലാളികള്‍ക്കാണ് കിറ്റുകള്‍ വിതരണമ് ചെയ്തത്. 

അരി, പരിപ്പ്, കടല , അവില്‍,  ഗോതമ്പ് പൊടി,   പഞ്ചസാര,  ചായല , സോപ്പ് പൊടി, സോപ്പ് , പാമോയില്‍ എന്നിങ്ങനെ അത്യാവശ്യ സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് നല്‍കിയത്. മുറികളില്‍ കൂട്ടമായി താമസിക്കുന്നവര്‍ക്ക് വൈദ്യ പരിശോധന, മെഡിക്കല്‍ കൗണ്‍സലിംഗ് ഇവ നല്‍കാന് നഗരത്തിലെ പ്രമുഖ മെഡിക്കല്‍ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട് എന്നും ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് കബീര്‍ യൂസഫ്, ജനറല്‍ സെക്രട്ടറി ജയകുമാര്‍ വള്ളിക്കാവ് എന്നിവര്‍ പറഞ്ഞു. 

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ,സില്‍വര്‍   ഇന്റര്‍ നാഷണല്‍ എല്‍.എല്‍.സി എന്നിവരുടെ സഹായത്താല്‍ ആണ് കിറ്റുകള്‍ വിതരണം ചെയ്തത്.  പ്രസിഡണ്ട് കബീര്‍ യുസഫ്, ജനറല്‍ സെക്രട്ടറി ജയകുമാര്‍ വള്ളിക്കാവ് , ട്രെഷറര്‍ ചന്ദ്രശേഖരന്‍, കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് അലി , വി.കെ.ഷഫീര്‍ എന്നിവര്‍ നേതൃത്വം നല്‍കി എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: The Indian media forum supplied necessary food kits