മസ്‌കത്ത്: രാജ്യത്ത് ചൂട് കൂടുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുംദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്നും അധികൃതര്‍ സൂചന നല്‍കുന്നു. 

ഹൈമയിലാണ് ഇന്നലെ കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്, 41 ഡിഗ്രി സെല്‍ഷ്യസ്. നിസ്‌വ (40 ഡിഗ്രി), ഇബ്ര (38 ഡിഗ്രി), റുസ്താഖ്, മസീറ, ബുറൈമി (37 ഡിഗ്രി), കസബ് (35 ഡിഗ്രി) എന്നീ പ്രദേശങ്ങളിലാണ് കനത്ത ചൂട് അനുഭവപ്പെട്ടത്.

Content Highlights: temperature rises in Oman