മസ്‌കത്ത്: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള ടാലന്റ് സ്‌കാന്‍ മത്സരങ്ങളുടെ ഭാഗമായി നടത്തപ്പെട്ട ഫുട്‌ബോള്‍ മത്സരത്തില്‍ സെന്റ്. ഡയനീഷ്യസ് ടീം ജേതാക്കളായി. നാല് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെന്റ്. തോമസ് ടീമിനെ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

വാദികബീര്‍ മസ്‌കത്ത് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങള്‍ ഇടവക വികാരി ഫാ. പി. ഓ മത്തായി ഉദ്ഘാടനം ചെയ്തു. അസോ. വികാരി ഫാ. ബിജോയ് വര്‍ഗീസ്, സഭാ മാനേജിംഗ് കമ്മറ്റി അംഗം ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍, ഒമാന്‍ പൗരത്വം ലഭിച്ച മുതിര്‍ന്ന അംഗം ഓ. തോമസ്, ഇടവക ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

യുവജന പ്രസ്ഥാനം ഭാരവാഹികളും കണ്‍വീനര്‍മാരും നേതൃത്വം നല്‍കി. കലാ-കായിക ഇനങ്ങള്‍ക്കായി നടത്തപ്പെടുന്ന ടാലന്റ് സ്‌കാന്‍ മത്സരങ്ങള്‍ ഇത് തുടര്‍ച്ചയായ പതിമൂന്നാമത് വര്‍ഷമാണ് നടത്തപ്പെടുന്നത്.

Content Highlights: Talent Scan Football Tournament: St. Dionysus conquerors