മസ്‌കറ്റ്: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തില്‍ രാജ്യത്തിന്റെ ദുഖത്തോടൊപ്പം ചേര്‍ന്ന് പ്രവാസി മലയാളികളും. സുല്‍ത്താന് വേണ്ടി സംഘം ചേര്‍ന്ന പ്രാര്‍ഥന നിര്‍വഹിച്ചും സ്വദേശികളെ ആശ്വസിപ്പിച്ചും സുല്‍ത്താന്റെ ഖബറിടത്തിലെത്തിയും മലയാളി സമൂഹം സുല്‍ത്താന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി.
നാല് ലക്ഷത്തില്‍ പരമാണ് ഒമാനില പ്രവാസി മലയാളികള്‍. ഇവരില്‍ വലിയൊരു ശതമാനവും വര്‍ഷങ്ങളായി ഈ രാജ്യത്തിന്റെ മണ്ണില്‍ ജീവിതം നയിക്കുന്നവരാണ്. സുല്‍ത്താനേറ്റുമായി ഏറ്റവും അടുത്ത നില്‍ക്കുന്ന പ്രവാസി സമൂഹവും മലയാളികള്‍ ആയിരിക്കും. രാജ്യത്തെ കച്ചവടക്കാരില്‍ നല്ലൊരു ശതമാനവും മലയാളികളാണ്.
പ്രവാസി മലയാളി വ്യവസായികളായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യുസഫലി, ഡോ. പി മുഹമ്മദലി തുടങ്ങിയവര്‍ അല്‍ ആലം കൊട്ടാരത്തിലെത്തി അനുശോചനം രേഖപ്പെടുത്തി. രാജ്യത്തെങ്ങും മലയാളികള്‍ കടകള്‍ അടച്ച് മൂന്ന് ദിവസമായി രാജ്യത്തിന്റെ ദുഖത്തില്‍ പങ്കുചേരുകയാണ്.
പതിറ്റാണ്ടുകളായി രാജ്യത്തുള്ള മലയാലികള്‍ സുല്‍ത്താന്റെ സ്നേഹ സാന്നിധ്യം അറിഞ്ഞവരാണ്. അതുകൊണ്ടു തന്നെയാണ് പ്രിയ ഭരണാധികാരിയുടെ നിര്യാണ വാര്‍ത്തയറിഞ്ഞ് മലയാളി സമൂഹം കണ്ണീരൊഴുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സുല്‍ത്താന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചിരുന്നു.
കേരളത്തിലെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലുമാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്.
Content Highlights: sulthan Qaboos BIn Sayed's death