മസ്‌കത്ത്: തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ ശക്തമായ പരിശോധന. വിവിധ സ്ഥലങ്ങളിലാണ് റയ്ഡ് നടന്നത്. പിടിക്കപ്പെട്ടവരില്‍ ഏറെപ്പേര്‍ മതിയായ വിസ, റസിഡന്‍സ് രേഖകള്‍ ഇല്ലാത്തവരായിരുന്നു.

നിയമം ലംഘിച്ച് ജോലി ചെയ്തിരുന്ന അനധികൃത തെഴിലാളികളെയാണ് പിടികൂടിയത്. മാനവശേഷി മന്ത്രാലയത്തിന്റെ പ്രത്യേക സംഘം ദേശിയ അവധി ദിനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അനധികൃത തൊഴിലാളികളെ പിടികൂടിയത്. ഈ വര്‍ഷം നിരവധി തൊലില്‍ ലംഘകരെ പിടികൂടിയതായി കണക്കുകള്‍ വെക്തമാക്കുന്നു.

അറസ്റ്റിലായവരില്‍ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരും കാര്‍ഷിക മേഖലയില്‍ ജോലിയെടുക്കുന്നവരും വീട്ടുജോലിക്കാരരും ഉള്‍പ്പെടുന്നു. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരും സ്പോണ്‍സര്‍ മാറി ജോലി ചെയ്തവരും പിടിയിലായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് മസ്‌കത്ത് ഗവര്‍ണറേറിലാണ്.

Content Highlights: Strong scrutiny to detect violators