സൂഹാര്‍: സോഹറിലെ സിനിമ കൂട്ടായ്മയായ സോഹര്‍ സിനിമ കളക്ടീവും ഐ മാജിക് സ്റ്റുഡിയോയും സംയുക്തമായി അണിയിച്ചു ഒരുക്കിയ ഹ്രസ്വ ചിത്രം 'അങ്ങനെ ഒരു വെള്ളിയാഴ്ച' മില്ലേനിയം ഓഡിയോസ് എന്ന യു ട്യൂബ് ചാനലില്‍ കൂടി ഈ വരുന്ന വെള്ളിയാഴ്ച പ്രേക്ഷകരിലേക്ക് എത്തുന്നു.
സിനോജ് അമ്പൂക്കന്‍ ജോസ് തിരകഥയും സംവിധാനവും നിര്‍വഹിച്ച ഈ ഹ്രസ്വ ചിത്രത്തിന്റെ കഥ ബബിലേഷ് ഭാസ്‌കരന്റെ ആണ്. ഇതിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രണവ് കാക്കനൂര്‍ ആണ്. ചിത്ര സംയോജനം റോബിന്‍ മെട്ടയില്‍ കൈകാര്യം ചെയ്തിരിക്കുന്നു..
തികച്ചും സോഹറില്‍ മാത്രം ചിത്രീകരിച്ച ഈ ഹ്രസ്വ ചിത്രത്തില്‍ സൂഹരിലെ കലാകാരന്മാരും കലാകാരികളും അഭിനയിച്ചിരിക്കുന്നു. ഇതിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രശസ്ത സിനിമ പോസ്റ്റര്‍ ഡിസൈനര്‍ ലിയോഫില്‍ കോളിന്‍സ് ആണ്. പശ്ചാത്തല സംഗീതം സായി ബാലന്‍. ആര്‍ട്ട് സുകു. ക്രയോണ്‍സ് പ്രൊഡക്ഷന്‍
Content Highlights: Short Film Angane oru velliyazhcha