മസ്‌കത്ത്:കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കടകള്‍ തുറക്കുന്നത് വൈകും. രാജ്യത്ത് വിവിധ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് സുപ്രീം കമ്മിറ്റി അനുമതി നല്‍കിയിരുന്നു. എന്നാന്‍, മബേല, ഗാല, വാദി കബീര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയകളില്‍ വിലക്ക് തുടരുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.