മസ്കറ്റ്: മസ്കറ്റ് ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾ ഒഴിവാക്കി. സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ശിവരാത്രി ആഘോഷങ്ങൾ ഈ മാസം 21, 22 തീയതികൾ നടക്കുമെന്നാണ് നേരത്ത ഹിന്ദു ടെമ്പിൾ മാനേജ്‌മെന്റ് അറിയിച്ചിരുന്നത്. എന്നാൽ, രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം തുടരുന്നതിനാൽ അന്നേ ദിവസങ്ങളിൽ ക്ഷേത്രം അടച്ചിടും. 23-ന് ക്ഷേത്രം വീണ്ടും തുറക്കും.

Content Highlights: Shivaratri celebration in Muscat was avoided