സലാല: കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷമായി സലാലയില്‍ പ്രവാസജീവിതം നയിച്ചുവരുന്ന ഹരീന്ദ്രന്‍ കുനിയില്‍ ഇന്ന് രാത്രി ഒമാന്‍ എയര്‍ കോഴിക്കോട് വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കും. അല്‍നാസര്‍ അല്‍ ഗസ്സാനി കമ്പനിയില്‍ 1979-ല്‍ മെക്കാനിക്കായി ജോലിയില്‍ പ്രവേശിച്ച അതേ കമ്പനിയില്‍ ഫോര്‍മാനായാണ് വിരമിക്കുന്നത്. ഭാര്യ പ്രസന്ന, മക്കള്‍ വല്‍സരാജ് (ട്രെയ്ഡ് ലിങ്ക്‌സ്, മസ്‌കറ്റ്), നിഥിന്‍(അല്‍ഹാഷിമി അല്‍റവാസ് കമ്പനി, മസ്്കറ്റ്), നിജിന്‍ (സലാല മില്‍സ്), തീര്‍ത്ഥ (ഫാര്‍മസിസ്റ്റ് കോഴിക്കോട്).

ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം സലാല ഹരീന്ദ്രന്‍ കുനിയിലിന് യാത്രയപ്പ് നല്‍കി. പ്രസിഡന്റ് യു.പി. ശശീന്ദ്രന്‍ അദ്ദേഹത്തന് ഉപഹാരം നല്‍കി. ജനറല്‍ സെക്രട്ടറി എ.കെ.വി. ഹലീം സ്വാഗതവും വൈസ് പ്രസിഡന്റുമാരായ ജോളി രമേഷ്, വഹീദുസ്സമാന്‍, സെക്രട്ടറിമാരായ തഴവാ രമേഷ്, മുസമ്മില്‍, ഷബീര്‍ പി.ടി. എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹരീന്ദ്രന്‍ മറുപടി പ്രസംഗം നടത്തി. 

വാര്‍ത്ത അയച്ചത് : ഹലീം എ.കെ.വി.